ഭര്‍ത്താവ് ഭാര്യയുടെ നഗ്ന ചിത്രം വാട്സാപ്പ് വഴി പ്രചരിപ്പിച്ചു

By online desk .10 11 2019

imran-azhar

 

 

അഹമ്മദാബാദ്: തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ നഗ്ന ചിത്രം വാട്സാപ്പ് വഴി പ്രചരിപ്പിച്ചു. സ്ത്രീധനത്തെതുടര്‍ന്നായിരുന്നു ഇരുവരും തര്‍ക്കം. സംഭവത്തില്‍ യുവതി ഭര്‍ത്താവിനെതിരെ പരാതി നല്‍കി. അഹമ്മദാബാദിലെ കഗാഡാപിത്ത് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം. എട്ട് മാസം മുന്‍പാണ് ഇരുവരുടെയും വിവാഹം. പ്രണയ വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോഴേക്കും ദമ്പതികള്‍ തര്‍ക്കം തുടങ്ങി. സ്ത്രീധനം ലഭിച്ചില്ല എന്നതായിരുന്ന ഭര്‍ത്താവിന്റെ തര്‍ക്കത്തിന്റെ കാരണമെന്ന് യുവതി പരാതിയില്‍ പറയുന്നു.

 

തര്‍ക്കം രൂക്ഷമായതോടെ ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കാനും തുടങ്ങിയതായി യുവതി പറയുന്നു. മര്‍ദ്ദനം സഹിക്കാനാകാതെ 15 ദിവസം മുന്‍പ് യുവതി വീടുവിട്ടിറങ്ങി. ഇതിന് പിന്നാലെയാണ് ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ വാട്സാപ്പ് വഴി വൈറലാക്കിയത്. തന്റെ തന്നെ പേരിലുള്ള ഫോണ്‍ നമ്പറില്‍ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കിയാണ് ഭര്‍ത്താവ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്നും യുവതി ആരോപിക്കുന്നു. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം യുവാവിനെതിരെ പൊലീസ് കെസെടുത്തു.

 

OTHER SECTIONS