കളമശ്ശേരിയിൽ ശുചിമുറിയിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പോലീസ്

By Preethi Pippi.07 10 2021

imran-azhar

 

കൊച്ചി: കളമശ്ശേരിയില്‍ ശൗചാലയത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം തെള്ളകം നടുത്തല വീട്ടില്‍ മര്‍ക്കോസ് ജോര്‍ജിന്റെ മകന്‍ ജെറിന്‍ മാര്‍ക്‌സി(28)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 10.45-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

 

 

ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. ദേശീയപാതയില്‍ ചങ്ങമ്പുഴ നഗറിനു സമീപത്ത പതിച്ചേരില്‍ ബില്‍ഡിങ്ങെന്ന മൂന്നുനില കെട്ടിടത്തിനു മുകളിലെ നിലയിലെ ശൗചാലയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ ലാബിലെ ജീവനക്കാരനാണ് ജെറിന്‍.

 

 

പുക ഉയരുന്നത് കണ്ടെത്തിയവര്‍ ശൗചാലയത്തിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. കളമശ്ശേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി.

 

 

OTHER SECTIONS