ഭാര്യയുമായി അവിഹിതമുണ്ടായിരുന്ന യുവാവിനെ കമ്മല്‍ വിനോദ് കൊന്നത് പൈശാചികമായി

By online desk.03 Sep, 2017

imran-azhar

കോട്ടയം: ഭാര്യയുമായി അവിഹിത ബന്ധമുണ്ടായിരുന്ന സന്തോഷിനെ കൊല ചെയ്ത് കഷണങ്ങളാക്കിയ സംഭവത്തില്‍ പ്രതി കമ്മല്‍ വിനോദ് സംഭവ ദിവസം പെരുമാറിയത് അതിക്രൂരമായി. സന്തോഷിനെ കൊന്ന ശേഷം തല അറുത്ത് വിനോദ് ഭാര്യ കുഞ്ഞുമോളുടെ മടിയില്‍ വച്ചുകൊടുത്തു.

പിന്നീട് മൃതദേഹത്തില്‍ നിന്ന് വൃഷണം മുറിച്ച് പട്ടിക്ക് നല്‍കി. സന്തോഷിനെ കൊന്ന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

മദ്യപിക്കാതെ സ്വബോധത്തിലായിരുന്നു പൈശാചികമായി കമ്മല്‍ വിനോദ് കൊല നടത്തിയത്. മീനടത്തെ തന്‍റെ വീട്ടില്‍ വച്ചാണ് കഴിഞ്ഞ 23ന് ഭാര്യയുടെ കാമുകനെ കമ്മല്‍ വിനോദ് കൊലപ്പെടുത്തിയത്.

വിനോദ് പറഞ്ഞത് പ്രകാരം കുഞ്ഞുമോള്‍ സന്തോഷിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. വീട്ടിലെത്തിയ സന്തോഷിനെ കമ്മല്‍ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം കഷണങ്ങളാക്കുന്പോള്‍ കുഞ്ഞുമോളും ഒപ്പമുണ്ടായിരുന്നു.

കഷണങ്ങളാക്കിയ മൃതദേഹവുമായി ആട്ടോയില്‍ പോകവെ തലയടങ്ങിയ പ്ളാസ്റ്റിക് കവര്‍ കുഞ്ഞുമോളുടെ മടിയില്‍ വച്ച് കൊടുത്ത ശേഷം സന്തോഷിന്‍റെ തലയില്‍ ചുംബിക്കാന്‍ പറയുകയായിരുന്നു. ഓട്ടോയില്‍ പോകുന്പോഴാണ് സന്തോഷിന്‍റെ വൃഷണങ്ങള്‍ വഴിയില്‍ കണ്ട പട്ടികള്‍ക്ക് എറിഞ്ഞ് കൊടുത്തത്.

OTHER SECTIONS