അശ്‌ളീല ദൃശ്യങ്ങള്‍ സൂക്ഷിച്ചതിന് യു.എസില്‍ ഇന്ത്യന്‍ പൗരന് 4 വര്‍ഷം തടവ്‌

By Kavitha J.05 Aug, 2018

imran-azhar

 

ന്യുയോര്‍ക്ക്: യു.എസ്സില്‍ ഇന്ത്യന്‍ പൗരന് നാല് വര്‍ഷത്തെ തടവ് ശിക്ഷ. അശ്‌ളീല ദൃശ്യങ്ങള്‍ സൂക്ഷിച്ച കേസിലാണ് ശിക്ഷ. പീറ്റ്‌സ്ബര്‍ഗില്‍ താമസിക്കുന്ന അഭിജിത് ദാസിനെയാണ് ഫെഡറല്‍ കോടതി തടവിന് വിധിച്ചത്. പോലീസ് അഭിജിതിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 1000 ചിത്രങ്ങളും 380 വീഡിയോകളും സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടര്‍ പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത വീഡിയോകളില്‍ കുട്ടികളുടെ അശ്‌ളീല ദൃശ്യങ്ങളും ഉള്‍പ്പെട്ടിരുന്നതാണ് അഭിജിത്തിന് ശിക്ഷ ലഭിക്കാന്‍ കാരണം.

 

OTHER SECTIONS