അധോലോക നേതാവ് ജയിലില്‍ വെടിയേറ്റ് മരിച്ചു

By Kavitha J.10 Jul, 2018

imran-azhar

 

ബാഘ്പട്ട്: കുപ്രസിദ്ധ അധോലോകനായകനായിരുന്ന മുന്ന ബജ്രംഗ് എന്ന നാമത്തില്‍ അറിയപ്പെട്ടിരുന്ന പ്രേം പ്രകാശ് സിംഗ് ഉത്തര്‍ പ്രദേശിലെ ബാഘ്പട്ട് ജില്ലാ ജയിലില്‍ വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ടു. സഹതടവുകാരനും കുപ്രസിദ്ധ കുറ്റവാളിയുമായ സുനില്‍ റാഠിയാണ് മുന്നയെ വെടി വെച്ച് കൊന്നത്. സംഭവത്തെത്തുടര്‍ന്ന് ജയിലറെയും ഡെപ്യൂട്ടി ജയിലറെയും വാര്‍ഡനെയും ഹെഡ് വാര്‍ഡനെയും സസ്‌പ്പെന്‍ഡ് ചെയ്യുകയുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.


കൊലപാതകം നടക്കുന്നതിന് ഒരാഴ്ച മുമ്പ് മുന്നയുടെ ഭാര്യ സീമാ സിംഗ് പത്ര സമ്മേലനം നടത്തി, ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴസ്(എസ്.ടി.എഫ്) തന്റെ ഭര്‍ത്താവിനെ വകവരുത്താന്‍ ഗൂഢാലോചന നടത്തുന്നുവെന്നും അദ്ദേഹത്തെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന എസ്.ടി.എഫ് മുന്നയുടെ ജീവന് യാതൊരു വിധ ഭീഷണികളും ഇല്ലന്നും രക്ഷപെടാനുള്ള മുന്നയുടെ അടവാണ് പത്ര സമ്മേളനത്തിന് പിന്നിലെന്നും ആരോപിച്ചിരുന്നു.

 

ജയിലില്‍ ഇത്തരമൊരു സംഭവം ഗുരുതരമാണന്നും, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.