സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തു; യുവാവ് മര്‍ദനമേറ്റ് മരിച്ചു

By Anju N P.31 Jan, 2018

imran-azhar

 

തൃശൂർ: സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത യുവാവ് മർദനമേറ്റ് മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി സുജിത് വേണുഗോപാൽ (26) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് ഇരിങ്ങാലക്കുട നഗരമധ്യത്തിലെ ബസ്സ്റ്റാന്‍ഡ് ഓട്ടോ പേട്ടക്കരികില്‍ വച്ചണ് സംഭവം നടന്നത്. ഗുണ്ടാ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുജിത്(26 ) ബുധനാഴ്ച പുലര്‍ച്ചെ 1 മണിക്ക് മരിച്ചു. കമ്പി വടിക്കുള്ള ആക്രമണത്തില്‍ തലയ്ക്കു മാരകമായി പരുക്കേറ്റ സുജിത് അടിയന്തിര സര്‍ജറിക്ക് ശേഷം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ഐ സി യു വില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. ബസ്റ്റാന്റില്‍ ഓട്ടോ ഓടിക്കുന്ന സ്വാമി എന്ന് വിളിപ്പേരുള്ള മിഥുനെ ആക്രമണം നടത്തിയതിന് വധശ്രമ കേസില്‍ കേസെടുത്തെന്ന് ഇരിങ്ങാലക്കുട എസ് ഐ കെ.എസ്. സുശാന്ത് അറിയിച്ചു.
സുജിത്തിനെ മർദിച്ച ഓട്ടോ ഡ്രൈവർ മിഥുൻ ഒളിവിലാണ്.

OTHER SECTIONS