ജയമോഹൻ തമ്പിയുടെ മരണം കൊലപാതകം മകനും അയൽ വാസിയും അറസ്റ്റിൽ

By online desk .10 06 2020

imran-azhar

തിരുവനന്തപുരം : മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ജയ മോഹൻതമ്പിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു . അദ്ദേഹത്തിന്റെ മകനെ അറസ്റ്റ് ചെയ്തു . ജയമോഹൻ തമ്പിയെ മകൻഅശ്വിൻ തള്ളിയിട്ടെന്ന് പൊലീസ് പറയുന്നു. നെറ്റിയിലെ ആഴമുള്ള മുറിവാണ് മരണകാരണമായത്. മകനെ കൂടാതെ പോലീസ് അയല്‍വാസിയേയും കസ്റ്റഡയിൽ എടുത്തു.കഴിഞ്ഞ ദിവസമാണ് താരത്തെ മരിച്ച വീടിനുള്ളിൽ നിലയിൽ കണ്ടത്


അദ്ദേഹത്തിന്റെ വീടിനു മുകളിൽ താമസിക്കുന്നവർ ദുർഗന്ധം വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന്റെ മൃത ശരീരം കണ്ടെത്തിയത് 1982-84 കാലഘട്ടത്തിൽ കേരളത്തിനായി ആറു രഞ്ജി ട്രോഫി മത്സരങ്ങൾ കളിച്ചിട്ടുണ്ട്. രണ്ട് വർഷം അതിഥിയായി എസ്ബിടിക്കു വേണ്ടി കളിച്ചതിന് ശേഷമാണ് ജോലിയിൽ പ്രവേശിച്ചത്.

OTHER SECTIONS