ജോലിയില്‍ നിന്ന്​ പുറത്താക്കി: ജീവനക്കാരന്‍ എച്ച്‌​.ആര്‍ തലവനെ വെടിവെച്ചു !

By BINDU PP .07 Jun, 2018

imran-azhar

 

 

ന്യൂഡല്‍ഹി: ജോലി സംബന്ധമായ വഴക്കിനെ തുടർന്ന് ജീവനക്കാരൻ എച്ച് ആർ ഹെഡിനെ വെടിവെച്ചു കൊന്നു. മിസ്തുബിഷിയുടെ എച്ച്‌.ആര്‍ തലവന് നേരെയാണ് വെടിയുതിര്‍ത്തത്. വ്യാഴാഴ്ച രാവിലെ ഒമ്ബത് മണിയോടെയാണ് സംഭവമുണ്ടായത്. മിസ്തുബിഷിയുടെ എച്ച്‌.ആര്‍ തലവനായ ബിനേഷ് ശര്‍മ്മക്കാണ് വെടിയേറ്റത്. ഒാഫീസിലേക്ക് പോകുന്ന വഴിക്ക് മനേസറില്‍ വെച്ചാണ് സംഭവമുണ്ടായത്.ഒാഫീസിലേക്ക് പോകുന്ന വഴിക്ക് ബൈക്കിലെത്തിയ രണ്ട് പേര്‍ ബിനീഷിനെ തടയാന്‍ ശ്രമിക്കുകയായിരുന്നു. തോക്കു ചൂണ്ടി ബിനീഷിനെ തടയാനാണ് രണ്ടംഗ സംഘം ശ്രമിച്ചത്. എന്നാല്‍, കാര്‍ നിര്‍ത്താതെ ബിനീഷ് ശര്‍മ്മ മുന്നോട്ട് പോവുകയായിരുന്നു. ഇൗ സമയത്ത് ബൈക്കിലെത്തിയവരില്‍ ഒരാള്‍ ബിനീഷിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു.പരിക്കേറ്റ ബിനീഷ് ശര്‍മ്മയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പൊലീസ് നടത്തിയ അന്വേഷത്തിലാണ് മിസ്തുബിഷിയില്‍ മുമ്ബ് ജോലി ചെയ്തിരുന്ന േജാഗിന്ദറാണ് വെടിവെപ്പിന് പിന്നിലെന്ന് മനസിലായത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് ജോഗിന്ദറെ ബിനീഷ് ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

 

 

OTHER SECTIONS