വനം വകുപ്പ് ജീവനക്കാരന്റെ വീട്ടില്‍നിന്ന് പോലീസ് കഞ്ചാവ് പിടികൂടി

By uthara.09 05 2019

imran-azhar

 


വൈക്കം: വനം വകുപ്പിലെ ജീവനക്കാരന്റെ വീട്ടിൽ നിന്നും 250 ഗ്രാം വരുന്ന കഞ്ചാവ് പോലീസ് പിടി കൂടി . മൂന്നാര്‍ ഫോറസ്റ്റ് ഓഫീസില്‍ ക്ലര്‍ക്കായി ജോലി നോക്കുന്ന വൈക്കം കാരയില്‍ സ്വദേശി അമലി (23) ന്റെ വസതിയിൽ നിന്നുമാണ് പോലീസ് കഞ്ചാവ് പിടി കൂടിയത് .വില്‍പ്പന പൊതികളായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് . അമലിനൊപ്പം നാല് പേരെ കൂടി കഞ്ചാവു സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് പോലീസ് പിടി കൂടി .

OTHER SECTIONS