ഗള്‍ഫിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും മലയാളി യുവതിയെ മോചിപ്പിച്ചു

By praveen prasannan.07 Aug, 2017

imran-azhar

ദുബായ്: പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും മലയാളി യുവതിയെ മോചിപ്പിച്ചു. അല്‍ ഐനിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നാണ് നാട്ടുകാരുടെ സഹായത്തോടെ ഇത് സാധ്യമാക്കിയത്.

യുവതി സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്താല്‍ തിങ്കളാഴ്ച നാട്ടിലേക്ക് പോകും.ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് ജോലി വാഗ്ദാനം നല്‍കിയാണ് കോഴിക്കോട് സ്വദേശി അനസ് എന്ന ഏജന്‍റ് ഷാര്‍ജയില്‍ എത്തിച്ചത്.

വഴങ്ങിയില്ലെങ്കില്‍ കൊടിയ പീഢനമായിരുന്നു നേരിടേണ്ടി വന്നത്. മുറിയില്‍ വസ്ത്രമില്ലാതെ പൂട്ടിയിട്ടിരുന്നു ഏറെ ദിവസം. ഫോണ്‍ പിടിച്ച് വാങ്ങിയതോടെ പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.

രക്ഷപ്പെടാനാവില്ലെന്ന് മനസിലായ പെണ്‍കുട്ടി പിന്നീട് അനുനയത്തില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരില്‍ നിന്ന് ഫോണ്‍ വാങ്ങി നാട്ടില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇടപാടുകാരെന്ന വ്യാജേന ചില മലയാളികള്‍ എത്തി യുവതിയെ മോചിപ്പിക്കുകയായിരുന്നു.

 

loading...