കോട്ടയത്ത് സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരപരുക്ക്

By BINDU PP .29 Nov, 2017

imran-azhar

 

 


കോട്ടയം: കോട്ടയത്ത് കോടിമത നാലുവരി പാതയില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരപരുക്ക്. പള്ളം ബിഷപ്പ് സപീച്ചിലി കോളജ് വിദാര്‍ഥികളായ താഴത്തങ്ങാടി സ്വമിനാഥന്‍, ഷെഫിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഇവരെ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടികള്‍ സഞ്ചരിച്ച ആക്ടീവ സ്‌കൂട്ടര്‍ ബസ് ഇടിച്ചിട്ട് 10 മീറ്ററോളം വലിച്ച് നിരക്കി കൊണ്ട് പോയി.

OTHER SECTIONS