കുണ്ടറയില്‍ മകന്‍റെ അടിയേറ്റ് രണ്ടാനച്ഛന്‍ മരിച്ചു

By Bindu PP .05 Aug, 2018

imran-azhar

 

 


കൊല്ലം: കുണ്ടറയില്‍ മകന്‍റെ അടിയേറ്റ് രണ്ടാനച്ഛന്‍ മരിച്ചു. പെരിനാട് കുഴിയം തെക്ക് വിശാലയ്യത്ത് ചിന്നപ്പദാസ് (58) ആണ് മരിച്ചത്. ചിന്നപ്പദാസും മകന്‍ ദിലീപും തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടെ ദിലീപ് ചിന്നപ്പദാസിനെ മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റു വീണ ചിന്നപ്പദാസിനെ ഭാര്യ ആനന്ദകുമാരിയും പരിസരവാസികളും ചേര്‍ന്ന് ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഗുരുതര പരിക്കേറ്റ ചിന്നപ്പദാസ് ഞായറാഴ്ച പുലര്‍ച്ചയോടെ മരിച്ചു. സംഭവത്തില്‍ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

OTHER SECTIONS