പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ചന്തു എന്ന സന്ധ്യ അറസ്റ്റില്‍; സത്രീയാണെന്നറിയാതെ കൗമാരക്കാരി; അടിപിടി ലഹരിക്കേസുകളിലും പ്രതി

By RK.17 01 2022

imran-azhar

 

 

തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ 'പുരുഷനായി' പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി. കേസില്‍ തിരുവനന്തപുരം സ്വദേശിനി പിടിയില്‍. അരുവിക്കുഴി വീരണക്കാവ് കൃപാനിലയം സന്ധ്യ (27) അറസ്റ്റിലായത്.

 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പുരുഷനെന്ന് പരിചയപ്പെടുത്തിയാണ് സന്ധ്യ പെണ്‍കുട്ടിയുമായി സൗഹൃദത്തിലാകുആലപ്പുഴ ജില്ലക്കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തുടര്‍ന്ന് വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി. കേസില്‍ പ്രതിയെ പോക്‌സോ നിയമ പ്രകാരം തൃശൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

 

നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ സന്ധ്യ. 2016ല്‍ 14 വയസ്സുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ചതിന് കാട്ടാക്കട സ്റ്റേഷനില്‍ 2 പോക്‌സോ കേസുകള്‍ നിലവിലുണ്ട്. 2016 ല്‍ കാട്ടാക്കട പൊലീസ് റജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ആറു മാസം ശിക്ഷിക്കപ്പെട്ടു. ജയിലില്‍ കഴിയുന്നതിനിടയില്‍ പരിചയപ്പെട്ട ലഹരിമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട സ്ത്രീക്കൊപ്പം മൂന്നു വര്‍ഷം താമസിച്ചിരുന്നു.

 

2019 ല്‍ മംഗലപുരം പൊലീസ് സ്റ്റേഷനില്‍ സന്ധ്യയുടെ പേരില്‍ അടിപിടിക്കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലഹരിമരുന്ന് സംഘങ്ങളുമായി സന്ധ്യയ്ക്കു ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.

 

സമൂഹമാധ്യമങ്ങളില്‍ സൗഹൃദ ഗ്രൂപ്പുകളുണ്ടാക്കി പെണ്‍കുട്ടികളുടെ സ്വകാര്യ വിഷമങ്ങള്‍ പറയാന്‍ പ്രേരിപ്പിച്ച് അടുപ്പമുണ്ടാക്കുകയായിരുന്നു ഇവരുടെ രീതി.

 

സമൂഹമാധ്യമത്തില്‍ ചന്തു എന്ന വ്യാജ പേരിലുള്ള അക്കൗണ്ടിലാണ് വിദ്യാര്‍ഥിനിയുമായി സൗഹൃദമുണ്ടാക്കിയത്. 9 ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയുടെ പക്കലുണ്ടായിരുന്ന പണവും സ്വര്‍ണവും സന്ധ്യ കൈക്കലാക്കിയെന്നും പൊലീസ് പറഞ്ഞു.

 

സൈബര്‍ സെല്ലിന്റെ സഹായത്തോടെ സമൂഹമാധ്യമ അക്കൗണ്ടില്‍ നിന്ന് യഥാര്‍ഥ പേരും ഫോണ്‍ നമ്പറും കണ്ടെത്തുകയായിരുന്നു. പൊലീസ് പിടികൂടുന്നതു വരെയും ഒപ്പമുള്ളത് സ്ത്രീയാണെന്നു മനസ്സിലായില്ലെന്നു വിദ്യാര്‍ഥിനി പറഞ്ഞതായും പൊലീസ് വെളിപ്പെടുത്തി.

 

സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.

 

 

 

 

 

OTHER SECTIONS