By Ameena Shirin s.03 07 2022
കൊച്ചി: അഭിഭാഷകയെ പീഡിപ്പിച്ച കേസില്‍ അഭിഭാഷകന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സലായ പുത്തന്‍കുരിശ് കാണിനാട് സ്വദേശി നവനീത് എന്‍. നാഥിന്റെ (28) ജാമ്യാപേക്ഷയാണ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ഷിബു തോമസ് തള്ളിയത്.
പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.പി. രമേഷ് ഹാജരായി. ജൂണ്‍ 21-നാണ് പ്രതിയെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റുചെയ്തത്. വിവാഹ വാഗ്ദാനം നല്‍കിയാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്.
നവനീത് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതോടെയാണ് യുവതി പരാതി നല്‍കിയത്. പ്രതിക്കു മുന്നിലെത്തി യുവതി ഞരമ്പു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .