സ്വവര്‍ഗാനുരാഗിയാണെന്ന് ആരോപിച്ച് പെൺകുട്ടിക്കൾക്കെതിരെ ക്രൂര മർദ്ദനം

By BINDU PP .08 Jan, 2018

imran-azhar

 

 

 

ബംഗ്ളൂരു: സ്വവര്‍ഗാനുരാഗിയാണെന്ന് ആരോപിച്ച് ബംഗ്ളൂരിലെ കോണ്‍വെന്റ് ഹോസ്റ്റലില്‍ പെൺകുട്ടിക്കൾക്കെതിരെ ക്രൂര മർദ്ദനം. പെൺകുട്ടികളുടെ കണ്ണില്‍ മുളക്‌പൊടി ഇട്ടാണ് പീഡിപ്പിച്ചത്. ഹോസ്റ്റൽ വാര്‍ഡനോടൊപ്പം മറ്റു പെൺകുട്ടികളും ഉപദ്രവിക്കാൻ ഉണ്ടായിരുന്ന്. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാനായി വായില്‍ തുണിതിരുകി മര്‍ദ്ദിച്ചതായി പെണ്‍കുട്ടി പറഞ്ഞു. കൂട്ടികളുടെ മറ്റു സുഹൃത്തുക്കൾ ഇത് പുറംലോകത്തെ അറിയിപ്പിച്ചപ്പോഴാണ് കാര്യങ്ങൾ കുട്ടികളുടെ മാതാപിതാക്കളിലേക്ക് എത്തിയത് . മണിപ്പൂര്‍ സ്വദേശിയായ പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടി ഈ അധ്യായന വര്‍ഷമാണ് ഹോസ്റ്റലില്‍ എത്തിയത്. കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് റൂമില്‍ ഉണ്ടായിരുന്നു പെണ്‍കുട്ടിയുമായി ചെറിയ തോതില്‍ വഴക്കുണ്ടായിരുന്നു. ഇതാണ് പ്രശ്ങ്ങളുടെ തുടക്കം. എന്നാല്‍ അടുത്ത ദിവസം പെണ്‍കുട്ടി വീണ്ടും വഴക്കിട്ടു. തുടര്‍ന്ന് അവര്‍ മര്‍ദ്ദിക്കാന്‍ തുടങ്ങി. എന്നാല്‍ ഈ സമയം വാര്‍ഡനായ സിസ്റ്റര്‍ റൂമില്‍ എത്തി. സിസ്റ്റര്‍ എന്നെ സഹായിക്കുമെന്നാണ് കരുതിയത്. എന്നാല്‍ അവരുടെ കൂടെ ചേര്‍ന്ന് അവരും മര്‍ദ്ദിച്ചതായി പെണ്‍കുട്ടി പറയുന്നു.മര്‍ദ്ദനത്തിന് ശേഷം ബലമായി പിടിച്ചുവെച്ച് കണ്ണില്‍ മുളക്‌പൊടി ഇട്ടുവെന്നും വെള്ളം പോലും കുടിക്കാന്‍ അനുവദിച്ചില്ലെന്നും പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.ഹോസ്റ്റലില്‍ ഉള്ള ഒരു പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചതിനാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്ന് സിസ്റ്റര്‍ പറഞ്ഞതായി വീട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ മാപ്പ് പറയാന്‍ പെണ്‍കുട്ടി തയ്യാറായിരുന്നില്ല.അതിനാലാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് അധികൃതർ പറഞ്ഞു.

 

OTHER SECTIONS