പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചതിന് 25 വയസ്സുകാരന് ജീവപര്യന്തം

By Chithra.07 12 2019

imran-azhar

 

ജയ്‌പൂർ : നാല് വയസ്സുകാരിയായ കുഞ്ഞിനെ പീഡിപ്പിച്ച കുറ്റത്തിന് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി ജയ്‌പൂർ കോടതി. 2016ൽ നടന്ന കേസിലാണ് ജയ്‌പ്പൂരിലെ ശികാർ ജില്ലയിലെ പ്രാദേശിക കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

 

25 വയസ്സുകാരനായ ഹൻസ്‌രാജ് ബാലായാണ് പോക്സോ കേസ് പ്രകാരം കുറ്റക്കാരനായി കോടതി കണ്ടെത്തിയത്. ഇയാൾക്ക് ജീവപര്യന്തം ശിക്ഷയ്ക്ക് പുറമെ 1.10 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസിൽ കർശനമായ ശിക്ഷ തന്നെ പ്രതിക്ക് ലഭിക്കണമെന്ന് വിധി പ്രസ്താവിച്ച മജിസ്‌ട്രേറ്റ് സീമാ അഗർവാൾ പറഞ്ഞു.

 

2016 ഡിസംബറിലാണ് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ഹൻസ്‌രാജ് പീഡിപ്പിച്ചത്. സംഭവം നടക്കുമ്പോൾ കുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞിരുന്നു.

OTHER SECTIONS