ഗർഭിണിയായ കാമുകിയെ കാമുകൻ തീകൊളുത്തി കൊലപ്പെടുത്തി

By Chithra.11 12 2019

imran-azhar

 

ബീഹാർ : ഒരു മാസം ഗർഭിണിയായ കാമുകിയെ കാമുകൻ തീകൊളുത്തി കൊലപ്പെടുത്തി. ബീഹാറിലെ ബേഠിയയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടന്നത്. 80 ശതമാനത്തോളം പൊള്ളലേറ്റ നിലയിൽ ഇന്നലെയാണ് പെൺകുട്ടിയെ ബേഠിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

 

പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ സുഹൃത്തുക്കളോടൊപ്പം ചേർന്ന് ആക്രമിക്കാൻ യുവാവ് പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. വീട്ടിൽ ഒറ്റയ്ക്കാണെന്ന് അറിഞ്ഞ യുവാവ് സുഹൃത്തുക്കളോടൊപ്പം എത്തി മണ്ണെണ്ണയൊഴിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

 

പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി പാറ്റ്നയിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് മരണം സംഭവിച്ചത്.പ്രതിയെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

OTHER SECTIONS