രാജസ്ഥാനിൽ ദുരഭിമാന കൊല; മലയാളി എ​ൻ​ജി​നീ​യ​ർ വെ​ടി​യേ​റ്റു മ​രി​ച്ചു

By Greeshma G Nair.18 May, 2017

imran-azhar

 

 

 

 


ജയ്പുർ: മലയാളി എൻജിനീയർ രാജസ്ഥാനിൽ വെടിയേറ്റു മരിച്ചു.പത്തനംതിട്ട സ്വദേശി അമിത് നായരാണ് ഭാര്യവീട്ടുകാരുടെ വെടിയേറ്റു കൊല്ലപ്പെട്ടത്.

 

അമിതും ഭാര്യയും താമസിക്കുന്ന വീട്ടിൽ ഭാര്യയുടെ ബന്ധുക്കൾ എത്തി ആക്രമണം നടത്തിയ ശേഷം കൊലപാതകം ചെയ്യുകയായിരുന്നു .കൃത്യം നടത്തിയ ശേഷം മമതയെ ഉപദ്രവിക്കുകയും വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയും ചെയ്തു .ഇത് തടയാൻ ശ്രമിച്ച നാട്ടുകാർക്കു നേർക്ക് നാലംഗസംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം ഇവർ കടന്നുകളയുകയായിരുന്നു.

 

രണ്ടുവർഷം മുന്പായിരുന്നു ദന്പതികളുടെ പ്രണയവിവാഹം. മമതയുടെ വീട്ടുകാർക്ക് ഇത് ഇഷ്ടമായിരുന്നില്ല. ഭാര്യ വീട്ടുകാർ ഇവരെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

 

 

 

OTHER SECTIONS