കോട്ടയത്ത് മദ്യപിച്ച് കാറില്‍ പാഞ്ഞ യുവതിയും യുവാവും പിടിയിലായി

By praveen prasannan.06 Oct, 2017

imran-azhar

കോട്ടയം: മദ്യപിച്ച് അമിതവേഗത്തില്‍ കാറോടിച്ച യുവാവിനെയും യുവതിയെയും പൊലീസ് പിടികൂടി. പൊലീസിനെ വെട്ടിച്ച് കുമരകം മുതല്‍ കോട്ടയം വരെയുള്ള 14 കിലോമീറ്റര്‍ ദൂരം കാര്‍ പായിച്ച ശേഷമാണ് പിടികൂടിയത്.

പൊലീസ് ഇവരെ പിടികൂടാന്‍ ഏഴിടത്ത് ശമിച്ചെങ്കിലും നടന്നില്ല. പിന്നീട് ചാലുകുന്നിലെ ഗതാഗതക്കുരുക്കിലാണ് പിടികൂടാനായത്. കാറോടിച്ചിരുന്ന അടൂര്‍ സ്വദേശി ആകാശിനെതിരെ ട്രാഫിക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവമുണ്ടായത്. രാവിലെ കുമരകത്തെത്തിയ ആകാശും യുവതിയും ഹോട്ടലില്‍ താമസിച്ച ശേഷം വൈകിട്ട് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

റോഡരികില്‍ കാര്‍ നിര്‍ത്തി മദ്യപിക്കുന്നത് കണ്ട് നാട്ടുകാര്‍ അടുത്തുകൂടി. ഇതോടെ ഇവര്‍ കാര്‍ വേഗത്തില്‍ പായിച്ചു. ഇടയ്ക്ക് പൊലീസ് കൈകാട്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും കാര്‍ മുന്നോട്ട് പാഞ്ഞു. ചാലുകുന്നിന് സമീപം ഗതാഗതക്കുരുക്കില്‍ പെട്ടപ്പോള്‍ പിടിയിലാവുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം യുവാവിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തു.

 

 

loading...