വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തി; 56കാരനെ എക്സൈസ് സംഘം പിടികൂടി

By Web Desk.28 11 2020

imran-azhar

 

 

തിരുവനന്തപുരം: സ്വന്തം വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ മധ്യവയസ്കനെ എക്സൈസ് സംഘം പിടികൂടി. അരുവിക്കര മുണ്ടല പുത്തൻവീട്ടിൽ രാജേഷ് ഭവനിൽ ചെല്ലപ്പന്റെ മകൻ രാജേന്ദ്രനാണ് (പാറ രാജേന്ദ്രൻ-56) അറസ്റ്റിലായത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രാജേന്ദ്രൻ പിടിയിലായത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ എക്സൈസ് കമ്മീഷണറുടെ നിർദേശപ്രകാരം വ്യാപക പരിശോധനയാണ് സമീപ ദിവസങ്ങളിൽ നടത്തിവരുന്നത്.

 

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. വിനോദ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ കെ. സാജു, കെ.എൻ.മനു, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.നജുമുദീൻ, എസ്.ഗോപകുമാർ, എസ്.ആർ അനീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം. ആർ. രമ്യ, ഡ്രൈവർ സുധീർ കുമാർ എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ എക്സൈസ് കസ്റ്റഡിയിലെടുത്തത്.

 

OTHER SECTIONS