ആലപ്പുഴയിൽ അഞ്ചുവയസ്സുകാരിക്ക് പീഡനം; അമ്പത്തഞ്ചുകാരന് 20 വര്‍ഷം കഠിനതടവ്

By Lekshmi.21 11 2022

imran-azhar

 

ആലപ്പുഴ: അഞ്ചുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ 55-കാരന് 20 വര്‍ഷം കഠിനതടവും 50,000 പിഴയും ശിക്ഷ.2020-ല്‍ കനകക്കുന്ന് പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ആലപ്പുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജ് ആഷ് കെ. ബാല്‍ ആണ് ശിക്ഷ വിധിച്ചത്.

 

മുതുകുളം വില്ലേജില്‍ കാടാമ്പള്ളില്‍ കിഴക്കതില്‍ മുരളീധര(55)നെയാണ് ശിക്ഷിച്ചത്. പിഴത്തുകയില്‍ 40,000 രൂപ കുട്ടിക്കു നല്‍കാനും ഉത്തരവുണ്ട്. പിഴയൊടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷംകൂടി തടവുശിക്ഷ അനുഭവിക്കണം.

 

അഞ്ചുവയസ്സുകാരിയായ പെണ്‍കുട്ടി കളിക്കാന്‍പോയിടത്തുനിന്ന് കാണാതായപ്പോള്‍ തിരക്കിനടന്ന അമ്മ പീഡനം കണ്ടു ബോധരഹിതയായി.തുടര്‍ന്ന് ആശുപത്രിയിലാക്കേണ്ടിവരുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പരാതികൊടുത്തത്.

OTHER SECTIONS