കണ്ണൂരിൽ ജ്യേഷ്ഠനെ അനുജൻ കുത്തിക്കൊന്നു

By sisira.01 08 2021

imran-azhar 

മദ്യലഹരിയിൽ കണ്ണൂർ പടിയൂരിൽ ജ്യേഷ്ഠനെ അനുജൻ കുത്തി കൊന്നു. പാലയോട് കോളനിയിലെ മഹേഷ് ആണ് മരിച്ചത്.

 

സഹോദരൻ ബിനു മദ്യലഹരിയിൽ മഹേഷിന്റെ മുഖത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിൽ ഇരിക്കെയാണ് മഹേഷ് മരിച്ചത്.

 

വെള്ളിയാഴ്ച വൈകിട്ടാണ് മഹേഷിനെ ബിനു കുത്തിയത്. ബിനു ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. മറ്റൊരു കൊലക്കേസിൽ കൂടി പ്രതിയാണ് ഇയാൾ.

OTHER SECTIONS