By Anju N P.23 Dec, 2017
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ അടൂര്‍ പഴകുളത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. റെജീന എന്ന യുവതിയെയാണ് ഭര്‍ത്താവ് കുത്തിക്കൊന്നത്.
ഭര്‍ത്താവ് ഷെഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേ ഉള്ളൂ.