By online desk .08 11 2020
കോഴിക്കോട്: കോഴിക്കോട് ചെമ്പനോടയിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. ചെമ്പനോട കിഴക്കരക്കാട്ട് ഷിജോ ആണ് മരിച്ചത്. 38 വയസായിരുന്നു. ഷിജോയുടെ ബന്ധുവായ ചാക്കോ എന്ന് വിളിക്കുന്ന കുഞ്ഞച്ചനാണ് ഇയാളെ കുത്തിയത്. ഒളിവിൽ പോയ ഇയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. വഴിയേ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ എത്തിയത് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഷിജോയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.