ഹെ​ഡ്‌​ഫോ​ണി​നെ ചൊ​ല്ലി തർക്കം; 24 കാരൻ ബന്ധുവായ യുവതിയെ കൊന്നു

By sisira.18 07 2021

imran-azhar

 

 

 

അകോല: മഹാരാഷ്ട്രയിൽ ഹെഡ്‌ഫോണിനെ ചൊല്ലി നടന്ന തർക്കത്തിനിടയിൽ ഇരുപത്തിനാലുകാരനായ യുവാവ് ബന്ധുവായ യുവതിയെ കൊലപ്പെടുത്തി.

 

അകോലയിലെ ഗോരാക്ഷന്‍ റോഡിലെ മാധവ് നഗര്‍ നിവാസികളായ റിഷികേഷ് യാദവ്, ബന്ധു നേഹ എന്നിവര്‍ തമ്മിലാണ് ഹെഡ്‌ഫോണിന്റെ പേരില്‍ തര്‍ക്കമുണ്ടായത്.

 

തുടര്‍ന്ന് റിഷികേശ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് നേഹയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നേഹയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

 

റിഷികേശിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല നടത്താന്‍ മറ്റെന്തെങ്കിലും കാരണമുണ്ടായിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുവെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

OTHER SECTIONS