യുവാവിനെ തലക്കടിച്ചു കൊന്നു

By Abhirami Sajikumar.07 Apr, 2018

imran-azhar

 

കോട്ടയം: കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്യാനെത്തിയ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കോട്ടയം പള്ളിക്കത്തോട് മൈലാടിക്കരപാറയ്ക്കല്‍ ഉല്ലാസ് (31) ആണ് മരിച്ചത്. കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്ത ഉല്ലാസിനെ തലയ്ക്കടിച്ച്‌ ആക്രമിക്കുകയായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് അജീഷ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളിക്കത്തോട് മുണ്ടന്‍കവലയില്‍ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്.

OTHER SECTIONS