ഭാര്യയ്‌ക്കൊപ്പമുള്ള കാമുകനടുത്തെത്തി; എയർ ​ഗൺ ഉപയോ​ഗിച്ച് വെടിവച്ചു; ഭർത്താവ് ഒളിവിൽ

By sisira.27 07 2021

imran-azhar

 

 

 

 

ആലപ്പുഴ: ചെങ്ങന്നൂരിൽ കാമുകനൊപ്പം തന്റെ ഭാര്യാ താമസിക്കുകയാണെന്നറിഞ്ഞെത്തിയ ഭർത്താവ് ഭാര്യാ കാമുകന് നേരെ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തു.

 

യുവതിയും ഭർത്താവും തമ്മിൽ വിവാഹമോചിതരാകാൻ കേസ് നൽകിയിരിക്കുന്നതിനിടയിലാണ് ഭാര്യ കാമുകനൊപ്പം താമസമാണെന്ന് ഇയാൾ അറിഞ്ഞത്.

 

ഇതോടെ ഇരുവരും താമസിക്കുന്ന വീട്ടിലെത്തിയ ഭ‍ർത്താവ്, ഭാര്യയുടെ കാമുകനായ യുവാവിന് നേരെ എയർ ഗൺ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു.

 

ഇരുവരും വിവാഹ മോചനത്തിനായി നൽകിയ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. തുടയ്ക്ക് മുകളിലായാണ് കാമുകന് വെടിയേറ്റത്.

 

ഇയാൾക്ക് നിസ്സാര പരിക്കുകളാണുള്ളതെന്നാണ് റിപ്പോ‌ർട്ട്. കുറച്ചു നാളുകളായി യുവതി ചെങ്ങന്നൂരിലുള്ള കാമുകനൊപ്പമാണ് താമസിച്ചിരുന്നത്.

 

ഇതറിഞ്ഞ് ഇവരുടെ തമാസസ്ഥലത്തെത്തിയ ഭർത്താവ് യുവാവുമായി വാക്കുതർക്കമുണ്ടായി.

 

വാക്കുത‍‍ർക്കം കയ്യാങ്കളിയിലെത്തുകയും ഇതിനിടയിൽ ഇയാൾ ഭാര്യയുടെ കാമുകനുനേരെ എയർഗൺ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു.

 

യുവാവിന് പരിക്കേറ്റതോടെ കോട്ടയം വടവാതൂർ സ്വദേശിയായ ഭർത്താവ് ഒളിവിൽ പോയെന്നാണ് ലഭിക്കുന്ന വിവരം.

 

അതേസമയം ഇതുമായി ബന്ധപ്പെട്ട പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

 

OTHER SECTIONS