By RK.15 10 2021
ബംഗളൂരു: സാമ്പാറിന് രുചി കുറഞ്ഞുപോയതിന് അമ്മയേയും സഹോദരിയേയും യുവാവ് കൊലപ്പെടുത്തി. 24കാരനായ മഞ്ചുനാഥ് ഹസ്ലാര് ആണ് അമ്മ പാര്‍വതി നാരായണ ഹസ്ലാര് (42) സഹോദരി രമ്യ നാരായണ ഹസ്ലാര് (19) എന്നിവരെ വെടിവച്ചുകൊന്നത്.
ഉത്തര കര്‍ണാടകയിലെ കൊടഗോഡ് ആണ് സംഭവം. മദ്യപാനിയാണ് മഞ്ചുനാഥ്. വീട്ടില്‍ അമ്മയുണ്ടാക്കിയ സാമ്പാറിന് രുചിയില്ലെന്ന് പറഞ്ഞ് മഞ്ചുനാഥ് അമ്മയുമായി വഴക്കിട്ടു. സഹോദരിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുന്നതിനെയും ഇയാള്‍ ചോദ്യം ചെയ്തു.
മകള്‍ക്ക് മൊബൈല്‍ വാങ്ങി നല്കുന്നതില് അമ്മ ഉറച്ചുനിന്നതോടെയാണ് മഞ്ചുനാഥ് വീട്ടിലുണ്ടായിരുന്ന നാടന്‍തോക്ക് കൊണ്ട് അമ്മയെയും സഹോദരിയെയും വെടിവച്ചു.
സംഭവം നടക്കുമ്പോള്‍ പ്രതിയുടെ അച്ഛന് വീട്ടിലുണ്ടായിരുന്നില്ല. അച്ഛന് എത്തിയപ്പോഴാണ് ഭാര്യയേയും മകളേയും മകന് കൊലപ്പെടുത്തിയ വിവരം അറിഞ്ഞത്. അച്ഛനാണ് കൊലപാതകം പൊലീസില്‍ അറിയിച്ചത്.
അച്ഛന്റെ പരാതിയില്‍ പ്രതിയെ പോലീസ് പിടികൂടിയത്.