യുവതിയുടെ ക്ലാസിലെത്തി ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു കത്തിക്കാൻ ഭർത്താവിന്റെ ശ്രമം

By sisira.12 01 2021

imran-azhar

 


പാലക്കാട്: ഒലവക്കോട്ട് യുവതിയെ ദേഹത്തു മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിക്കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. സരിത എന്ന യുവതിക്കു നേരെയാണ് ഭര്‍ത്താവ് ബാബുരാജ് ആക്രമണശ്രമം നടത്തിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.

 

ബ്യൂട്ടീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ഥിനിയായ സരിതയുടെ ക്ലാസിലെത്തിയ ശേഷമായിരുന്നു ബാബുരാജിന്റെ ആക്രമണം. ബാബുരാജ് സരിതയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു.

 

തുടര്‍ന്ന് ലൈറ്റര്‍ കത്തിച്ച് തീ കൊളുത്താന്‍ ശ്രമിച്ചെങ്കിലും അവിടെ ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് ബാബുരാജിനെ തള്ളിമാറ്റി. സരിത ഓടി മാറിയതിനാല്‍ അപകടമൊന്നും സംഭവിച്ചില്ല.

 

സമീപത്തുള്ളവര്‍ ബാബുരാജിനെ പിടിച്ചുവെച്ചെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെട്ടു. പിന്നീട് മലമ്പുഴ പോലീസ് സ്‌റ്റേഷനില്‍ ഇയാൾ കീഴടങ്ങുകയായിരുന്നു.

 

ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറച്ചുകാലമായി ഇരുവരും അകന്ന് കഴിയുകയായിരുന്നു.

OTHER SECTIONS