കാസർകോട് മധ്യവയസ്‌കനെ തലക്കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി

By online desk .15 11 2020

imran-azhar

 

കാസർകോട്: വിദ്യാനഗറിലെ ക്വട്ടേഴ്‌സിൽ മധ്യവയസ്‌ക്കനെ തലക്കടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി വിജയൻ മേസ്ത്രി ആണ് മരിച്ചത്.55 വയസായിരുന്നു. മദ്യലഹരിയിൽ തമിഴ്നാട് സ്വദേശിയായ സുഹൃത്ത് തലക്കടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുഹൃത്തിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. മരിച്ച വിജയൻ മേസ്ത്രിയുടെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

OTHER SECTIONS