കാണാതായ 14 വയസുകാരൻ മരിച്ചനിലയിൽ കണ്ടെത്തി

By BINDU PP .17 Jan, 2018

imran-azhar

 

 


കൊല്ലം: കൊട്ടിയത്ത് മൂന്നു ദിവസങ്ങൾ മുൻപ് കാണാതായ 14 വയസുകാരൻ മരിച്ചനിലയിൽ കണ്ടെത്തി. ജിത്തു ജോബിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ വെട്ടേറ്റ പാടുകളുമുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അടുത്ത ബന്ധുക്കളെ ഉൾപ്പെടെ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു. ‌കുണ്ടറയിലെ സ്വാകാര്യ സ്കൂളിലെ വിദ്യാർഥിയായ ജിത്തുവിനെ തിങ്കളാഴ്ച മുതലാണ് കാണാതായത്.

OTHER SECTIONS