മണി ചെയിന്‍ പണം തിരികെ ചോദിച്ച കുടുംബത്തിന് നേരെ ആക്രമണം

By online desk.01 Dec, 2017

imran-azhar

 


തിരുവനന്തപുരം : മണി ചെയിനില്‍ നിക്ഷേപിച്ച പണം തിരികെ ചോദിക്കാനെത്തിയ കുടുംബത്തിന് നേരെ ആക്രമണം. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ഓയല്‍ മണി ചെയിന്‍ കന്പനി ഉടമകളാണെന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ പറഞ്ഞു.

പട്ടത്താണ് സംഭവമുണ്ടായത്. സുമ ദേവിയെന്ന സ്ത്രീയും മൂന്ന് കൊച്ചി സ്വദേശികളുമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.

OTHER SECTIONS