സദാചാര ഗുണ്ടായിസം; കൊല്ലത്ത് ദമ്പതികൾക്ക് നേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം

By Chithra.25 12 2019

imran-azhar

 

കൊല്ലം : കാറിൽ സഞ്ചരിച്ച ദമ്പതികൾക്ക് നേരെ അഞ്ചംഗ സംഘത്തിന്റെ സദാചാര ആക്രമണം. കുണ്ടറ മുളവന സ്വദേശികളായ ദമ്പതികൾക്കാണ് ദുരനുഭവം ഉണ്ടായത്.

 

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. സുഹൃത്തിന്റെ വീട്ടിൽ സന്ദർശനം നടത്തിയതിന് ശേഷം സ്വന്തം ഭവനത്തിലേക്ക് മടങ്ങുന്ന വഴിക്കാണ് ദമ്പതികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. മടങ്ങുന്ന വഴി കാവനാട്ട് വെച്ച് കാർ കേടായി.

 

ഇത് പരിശോധിക്കാനായി വാഹനം നിർത്തി റോഡിൽ നിൽക്കവെയാണ് അഞ്ചംഗ സംഘം ചോദ്യങ്ങളുമായി ദമ്പതികൾക്ക് നേരെ വന്നത്. ഇതുമായി ബന്ധപ്പെട്ട് ശക്തികുളങ്ങര സ്വദേശികളായ സുനി, കണ്ണൻ, കാവനാട്ട് സ്വദേശി വിജയലാൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

OTHER SECTIONS