പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ പീഡിപ്പിച്ചു; പരാതിയുമായി അമ്മ

By Chithra.03 11 2019

imran-azhar

 

ബെംഗളൂരു : പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ പീഡിപ്പിച്ചുവെന്ന അമ്മയുടെ പരാതിയിൽ ബെംഗളൂരു പോലീസ് കേസെടുത്തു. ബെംഗളൂരുവിലെ ബെന്നൂരിലാണ് കേസിനാസ്പദമായ സംഭവം.

 

ഒക്ടോബർ 19നാണ് കേസിനാസ്പദമായ പീഡനം നടന്നത്. 14 വയസ്സുകാരിയായ മകളെ ബലം പ്രയോഗിച്ച് മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. ബലപ്രയോഗത്തിനിടയിൽ അമ്മയെ തള്ളിമാറ്റിയ ശേഷമാണ് അച്ഛന്റെ അതിക്രമം.

 

പീഡന വിവരം പുറത്തു വന്നാലുള്ള നാണക്കേടോർത്താണ് സംഭവം നടന്ന സമയത്ത് പരാതിയുമായി വരാത്തതെന്നും യുവതി പറഞ്ഞു. മകളോടുള്ള ഭർത്താവിന്റെ അതിക്രമം തുടർന്നപ്പോൾ ചൈൽഡ് ഹെൽപ്‌ലൈനുമായി ബന്ധപ്പെടുകയായിരുന്നു. ഇവരുടെ നിർദേശപ്രകാരമാണ് യുവതി പോലീസിൽ പരാതി നൽകിയത്. അച്ഛനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഇയാൾ ഒളിവിൽ പോയെന്നും കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

OTHER SECTIONS