പിഞ്ചുകുഞ്ഞിനെ കൊന്ന അമ്മയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു

By anju.31 01 2019

imran-azhar

കൊച്ചി: കാമുകനുമായി ചേര്‍ന്ന് നാലുവയസ്സുകാരിയെ കൊന്ന കേസില്‍ അമ്മയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. 2013 ഒക്ടോബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. നാല് വയസ്സുകാരിയ ക്രൂരമായ ലൈംഗിക പീഡനത്തിനുശേഷം കൊലപ്പെടുത്തുകയായിരുന്നു. അമ്മ റാണിയുമായുളള അവിഹിത ബന്ധത്തിന് മകള്‍ തടസ്സമാകുമെന്നു കരുതിയാണ് കുട്ടിയെ കൊന്നത്. കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതോടെ രഞ്ജിത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയും അമ്മയുടെ കാമുകനുമായ രഞ്ജിത്തിനെ കോടതി വധശിക്ഷയ്ക്കാണ് വിധിച്ചത്.

 

രണ്ടാം പ്രതിയായ അമ്മ റാണി, സുഹൃത്ത് തിരുവാണിയൂര്‍ ബേസില്‍ എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തം തടവിനുമാണ് എറണാകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. പോക്സോ കോടതിയുടെ വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ റാണി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയിരിക്കുന്നത്.

OTHER SECTIONS