കുടുംബ വഴക്ക് ; കുഞ്ഞുങ്ങളെ ഫ്ളാറ്റിന് മുകളിൽ നിന്നും താഴേക്കിട്ട് യുവതി ആത്മഹത്യ ചെയ്തു

By Greeshma.G.Nair.20 Mar, 2017

imran-azhar

 

 

 

 

മുംബൈ:പതിനഞ്ചാം നിലയില്‍ നിന്നും കുട്ടികളെ വലിച്ചെറിഞ്ഞശേഷം യുവതി താഴേക്ക് ചാടി ജീവനൊടുക്കി . കുടുംബ വഴക്കിനെ തുടര്‍ന്ന് അഞ്ചു വയസ്സുകാരനായ മകനെയും മൂന്ന് വയസ്സുകാരിയായ മകളെയും പതിനഞ്ചാം നിലയില്‍ നിന്നും വലിച്ചെറിഞ്ഞ ശേഷം യുവതി ആത്മഹത്യചെയ്യുകയായിരുന്നു .

 

സംഭവത്തില്‍ 27 കാരിയായ മാതാവ് ഷിറീന്‍ഖാനും പെണ്‍കുഞ്ഞ് അമ്രീനും സ്ഥലത്ത് തന്നെ മരിച്ചെങ്കിലും അഞ്ചു വയസ്സുകാരനായ മകന്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടിയുടെ കാലുകള്‍ ഒടിയുകയും ആന്തരീകമായി പരിക്കേല്‍ക്കുകയും ചെയ്തു.ഞായറാഴ്ച രാത്രി 11.30 യോടെയായിരുന്നു സംഭവം. മുംബ്ര ദോസ്തി അപ്പാര്‍ട്ട്‌മെന്റിലെ 15 ാം നിലയില്‍ നിന്നും രണ്ടു കുട്ടികളെയും മാതാവ് തള്ളിയിടുക ആയിരുന്നു. ശനിയാഴ്ച രാത്രി ഭര്‍ത്താവ് ഹനീഫ് ഖാനുമായി ശക്തമായി വഴക്കടിച്ച ശേഷമായിരുന്നു ഷിരീന്‍ ഈ നീക്കം നടത്തിയത്. റഷീദ് കോംപൗണ്ടില്‍ നിന്നും 150 മീറ്റര്‍ അകലെയുള്ള ഹില്‍ വ്യൂ അപ്പാര്‍ട്ട്‌മെന്റിലാണ് ഷിരീന്‍ താമസിക്കുന്നത്. ഭര്‍ത്താവുമായി വഴക്കുണ്ടാക്കിയതിന് പിന്നാലെ കടുത്ത മനോവിഷമത്തിലായിരുന്നു ഷിരീന്‍.

 

വഴക്കുണ്ടാക്കിയെങ്കിലും ഭാര്യ ഇത്തരമൊരു കടുത്ത നീക്കം നടത്തുമെന്ന് ഭര്‍ത്താവ് കരുതിയില്ലെന്നും ഖാനെതിരേ കേസെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. ശക്തമായ സുരക്ഷാ സംവിധാനം ഉണ്ടായിട്ടും ഷീരീന്‍ മക്കളുമായി കയറിയത് എങ്ങനെയാണെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

OTHER SECTIONS