മൂന്നാറിലെ ഓട്ടോഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതി കീഴടങ്ങി

By praveen prasannan.21 Oct, 2017

imran-azhar

ചെന്നൈ: മൂന്നാറില്‍ നിന്ന് ഓട്ടം വിളിച്ച് കൊണ്ടു പോയി ഓട്ടോഡ്രൈവറെ തമിഴ്നാട്ടില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി കീഴടങ്ങി. തിരുനെല്‍വേലി സ്വദേശി മണി(45) ആണ് പൊലീസില്‍ കീഴടങ്ങിയത്.

കണ്ണന്‍ ദേവന്‍ കന്പനി എല്ലപ്പെട്ടി എസ്റ്റേറ്റ് കെ കെ ഡിവിഷനില്‍ തന്പിദുരൈയുടെ മകനാണ് കൊല്ലപ്പെട്ട ഒട്ടോഡ്രൈവര്‍ ശരവണന്‍(19). യുവാവിന്‍റെ ബന്ധുവും കെ കെ ഡിവിഷനില്‍ എബ്രഹാമിന്‍റെ മകനുമായ ജോണ്‍ പീറ്റര്‍(17 ) എന്നിവരാണ് കൊല്ലപ്പെട്ടത്.

മണി ചെന്നൈ സെയ് ദാപെട്ട് കോടതിയിലാണ് കീഴടങ്ങിയത്. റിമാന്‍ഡ് ചെയ്ത മണിയെ തേനി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

മണി തമിഴ്നാട്ടിലെ ക്വട്ടേഷന്‍ സംഘാംഗമാണ്. കൊലപാതകക്കേസുകളില്‍ പ്രതിയുമാണ്. രാത്രി ഓട്ടോ വിളിച്ച് കൊണ്ടു പോയ ശേഷം ഡ്രൈവറെയും ബന്ധുവിനെയും ബോഡിമെട്ട് ചെക്പോസ്റ്റിന് സമീപം വച്ച് കൊലപ്പെടുത്തുകയായിരുന്നു.

 

 

OTHER SECTIONS