ഹോട്ടൽ ഭക്ഷണത്തെ ചൊല്ലി തർക്കം ; ഹോട്ടൽ ഉടമയെ കുത്തിക്കൊന്നയാൾ അറസ്റ്റിൽ

By Greeshma G Nair.18 May, 2017

imran-azhar

 

 

 


വൈറ്റില : കൊച്ചിയില്‍ പട്ടാപ്പകല്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കീഴടങ്ങി.
തമിഴ്നാട് സ്വദേശി രതീഷ് ആണ് കട്ടപ്പന പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്.

 

ജോൺസൻ നടത്തുന്ന ഹോട്ടൽ ഭക്ഷണത്തിന് രുചിയില്ലായെന്ന് പറഞ്ഞു തുടങ്ങിയ വാക്കു തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു . ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്.

 

ജോണ്‍സണും രതീഷും തമ്മില്‍ ഹോട്ടലില്‍ വെച്ച് വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ജോണ്‍സണ്‍ പുറത്തേക്കിറങ്ങി. പിന്നാലെ പോയ രതീഷ് ഹോട്ടലിന് 15 മീറ്ററോളം അകലെ വെച്ച് ജോണ്‍സണെ കുത്തിയ ശേഷം ഓടി രക്ഷപെടുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

OTHER SECTIONS