വയനാട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍

By Anju N P.06 Jul, 2018

imran-azhar

കല്‍പ്പറ്റ: ഉറങ്ങിക്കിടന്നിരുന്ന ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍. വയനാട് കല്‍പ്പറ്റ വെള്ളമുണ്ടയ്ക്ക് സമീപം മക്കിയാട് 12ാം മൈല്‍ മൊയ്തുവിന്റെ മകന്‍ ഉമ്മറിനെയും ഭാര്യയെയുമാണ് ഇന്ന് രാവിലെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഉമ്മറിന്റെ മാതാവിനും വെട്ടേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.