കൊല ചെയ്ത് ശരീരം മുറിച്ച് ഉപേക്ഷിച്ചു: ഗുണ്ടയും ഭാര്യയും പിടിയില്‍

By praveen prasannan.29 Aug, 2017

imran-azhar

കോട്ടയം: പയ്യപ്പാടി സ്വദേശി സന്തോഷിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി മാങ്ങാനത്തെ റോഡരുകില്‍ തള്ളിയ സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട കമ്മല്‍ വിനോദും ഭാര്യയും പൊലീസ് പിടിയില്‍. കഴിഞ്ഞ ദിവസം രാവിലേയാണ് കോട്ടയം~കറുകച്ചാല്‍ റോഡില്‍ മാങ്ങാനം കലുങ്കിന് സമീപം മൂന്ന് ചാക്കുകളിലായി തലയില്ലാത്ത മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടത്.

തല മാങ്ങാനം മക്രോണി പാലത്തിന് സമീപം തോട്ടില്‍ നിന്നാണ് കണ്ടെത്തിയത്. സന്തോഷിനെ തലയ്ക്കടിച്ച് കൊന്ന ശേഷം യന്ത്രവാള്‍ ഉപയോഗിച്ച് മുറിച്ച് മാറ്റുകയായിരുന്നു ശരീരം.

രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ട സ്ഥലവാസി ആരോ കോഴി അവശിഷ്ടം തള്ളിയാതാണെന്ന് കരുതി മറവ് ചെയ്യാന്‍ ചാക്ക് മാറ്റവെയാണ് പുഴുവരിച്ച കാലുകള്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണാതായവരെ കുറിച്ച് അന്വേഷണം തുടങ്ങി. നിരവധി പോക്കറ്റടി കേസുകളിലെ പ്രതി സന്തോഷിനെ കാണാനില്ലെന്ന വിവര പ്രകാരം ഇയാളുടെ മൊബൈല്‍ നന്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോള്‍ അവസാനം വിളി പോയിട്ടുള്ളത് വിനോദിന്‍റെ ഭാര്യ കുഞ്ഞുമോളുടെ നന്പറിലേക്കാണെന്ന് കണ്ടെത്തി. ഈ സാഹചര്യത്തില്‍ ഇവരെ ചോദ്യം ചെയ്തതോടെയാണ് വിവരങ്ങള്‍ ഉരുത്തിരിഞ്ഞത്.

വിനോദും കുഞ്ഞുമോളും മുട്ടന്പലം നഗരസഭ കോളനിയിലാണ് താമസിച്ചിരുന്നത്. വീടുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വിനോദ് പിതാവിനെ ചവിട്ടി കൊന്നു ജയിലായപ്പോള്‍ കുഞ്ഞുമോള്‍ സാന്‍ ഹോഷുമായി അടുപ്പത്തിലായി. ഇരുവരും മാസങ്ങളോളം ഒരുമിച്ച് കഴിഞ്ഞു.

വിനോദ് ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ സന്തോഷിനെ കൊലപ്പെടുത്താന്‍ കുഞ്ഞുമോള്‍ ഒത്താശ ചെയ്യുകയായിരുന്നു. കുഞ്ഞുമോളെ കൊണ്ട് സന്തോഷിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു വിനോദ്. വീട്ടിലെത്തിയ സന്തോഷിനെ വിനോദ് അടിച്ച് വീഴ്ത്തിയ ശേഷം ശരീരം മുറിച്ച് ചാക്കുകളിലാക്കി ഉപേക്ഷിക്കാന്‍ ഓട്ടോയില്‍ കൊണ്ട് പോയി. മാങ്ങാനം മക്രോണി പാലത്തിന് സമീപം വച്ച് പൊലീസ് വാഹനം കണ്ട് റോഡരികില്‍ ഒതുക്കി. പൊലീസ് പോയതിന് ശേഷം തല അടക്കം ചെയ്ത ചാക്ക് തോട്ടിലിട്ടു. കാലും ശരീരവും അടങ്ങിയ കുഞ്ഞുമോളുടെ സഹായത്തോടെ എടുത്ത് കൊണ്ടു പോയി കുറ്റിക്കാട്ടില്‍ ഇടുകയായിരുന്നു.

 

OTHER SECTIONS