ഡ​ൽ​ഹി​യി​ൽ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു

By Anju N P.06 Mar, 2018

imran-azhar

 


ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയില്‍ അക്രമി യുവാവിനെ കുത്തിക്കൊന്നു. അജ്ഞാതരായ അക്രമിയാണ് യുവാവിനെ കുത്തിക്കൊന്നത്. സൗത്ത് ഡല്‍ഹിയിലെ ചിത്തരഞ്ജന്‍ പാര്‍ക്കിനു സമീപം തിങ്കളാഴ്ച രാത്രി 10 ന് ആയിരുന്നു സംഭവം. ഗ്രേയ്റ്റര്‍ കൈലാഷില്‍ പാചകക്കാരനായി ജോലി ചെയ്യുന്ന തുഗ്ലക്ബാദ് സ്വദേശി ദശരത് മുഖിയ (35) ആണ് കൊല്ലപ്പെട്ടത്.

 

പ്രദേശത്തെ സിസിടി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഒരാള്‍ മുഖിയയെ പിന്തുടര്‍ന്നുവന്ന് കുത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. നെഞ്ചിലാണ് കുത്തേറ്റത്. മുഖിയയുടെ മൊബൈല്‍ ഫോണും പണവും അക്രമി കവര്‍ന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

OTHER SECTIONS