മദ്യപാനത്തിനിടെ വാക്ക് തര്‍ക്കം, യുവാവിനെ കുത്തിക്കൊന്നു

By uthara.08 04 2019

imran-azhar

 

മൂവാറ്റുപുഴ: ജോലികഴിഞ്ഞ് അഞ്ചംഗസംഘം പുഴയില്‍ കുളിക്കാനെത്തി. കൂടെ മദ്യപാനവും. ഇതിനിടയില്‍ ഇവരില്‍ രണ്ടുപേര്‍ തമ്മില്‍ വാക്കേറ്റം മൂത്തു. ദേഷ്യപെ്പട്ട് സമീപത്തെ വീട്ടിലേയ്ക്ക് പോയ ഇവരിലൊരാള്‍ കത്തിയുമായി തിരിച്ചെത്തി ആദ്യം എതിരാളിയുടെ നെഞ്ചിലും പിന്നാലെ തുടയിലും കുത്തി. സുഹൃത്തുക്കളുടെ രക്ഷാശ്രമം വിഫലമായി. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി കുത്തേറ്റ യുവാവിന് ജീവന്‍ നഷ്ടമായി. സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍.

ഇന്നലെ രാത്രിയോടെ പോത്താനിക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടവൂരിലാണ് സംഭവം.കടവൂര്‍ പൂതംകുഴി വിദ്യാധരനാ(35)ണ് കൊല്‌ളപെ്പട്ടത്. സുഹൃത്ത് എല്‍ദോസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിണ്ടുണ്ട്. വിദ്യാധരന്‍ പെയിന്റിങ് തൊഴിലാളിയും വെല്‍ഡറഉമാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.

മദ്യലഹരിയില്‍ നിസ്‌സാരകാരണത്തിന്റെ പേരില്‍ നടന്ന കശപിശയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സംഭവത്തിന് ദൃസാക്ഷിയായ ഇരുവരുടെയും സുഹത്തുക്കള്‍ പൊലീസില്‍ വ്യകതമാക്കിയിട്ടുള്ളത്.

കടവൂര്‍ കുളപ്പുറത്തിന് സമീപം ചൂണ്ടപ്പാലത്തിനടുള്ള കടവൂര്‍ പുഴയിലെ കുളിക്കടവില്‍ ഇവര്‍ മദ്യപാനത്തിനായി വൈകുന്നേരങ്ങളില്‍ സംഗമിച്ചിരുന്നെന്നാണ് സൂചന.പുഴയില്‍ കുളിക്കുമ്പോഴാണ് വാക്കേറ്റം മൂത്ത് എല്‍ദോസ് വീട്ടിലേയ്ക്ക് മടങ്ങിയത്.ദേഷ്യപെ്പട്ടാണ് വീട്ടിലേയ്ക്ക് പോയതെങ്കിലും പ്രതികാരം ചെയ്യാന്‍ ലക്ഷ്യമിട്ട് എല്‍ദോസ് കത്തിയുമായി മടങ്ങിയെത്തുമെന്ന് തങ്ങള്‍ കരുതിയിരുന്നില്ലന്നും ആക്രമണം പെട്ടെന്നായതിനാല്‍ തടയാനായില്ലെന്നും കൂടെയുണ്ടായിരുന്നവര്‍ അടുപ്പക്കാരോട് വെളിപ്പെ ടുത്തിയതായിട്ടാണ് അറിയുന്നത്.

OTHER SECTIONS