എട്ടാംക്‌ളാസ് വിദ്യാര്‍ത്ഥിയുടെ മരണം: സഹപാഠിയെ പ്രതിയാക്കി കേസെടുത്തു

By online Desk .24 Jun, 2017

imran-azhar

കോന്നി: എട്ടാക്‌ളാസ് വിദ്യാര്‍ഥി ഒരുവര്‍ഷം മുമ്പു മരിച്ച സംഭവത്തില്‍ സഹപാഠിയെ പ്രതിയാക്കി പൊലീസ് കേസെടുത്തു. മരണം കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ് എത്തിയതോടെയാണ് സഹപാഠിയെ പ്രതിയാക്കി അന്വേഷണം ആരംഭിച്ചത്.
എലിയറയ്ക്കല്‍ സ്വദേശി പ്രകാശിന്റെ മകന്‍ റിപ്പബ്‌ളിക്കന്‍ ഹൈസ്‌കൂളില്‍ എട്ടാം ക്‌ളാസ് വിദ്യാര്‍ഥിയായിരുന്ന അരുണ്‍ പ്രകാശാ(13) ണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 10 ന് ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം.
ഉച്ചയൂണിന്റെ ഇടവേളയില്‍ സ്‌കൂള്‍ മൈതാനിയില്‍ കളി കഴിഞ്ഞ് മടങ്ങി വന്ന അരുണ്‍ പ്രകാശും ഇതേ ക്‌ളാസില്‍ പഠിക്കുന്ന മറ്റൊരു വിദ്യാര്‍ഥിയുമായി സംഘട്ടനം ഉണ്ടായിരുന്നു.
ഇതേ തുടര്‍ന്ന് കുഴഞ്ഞു വീണ അരുണിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 2.30ഓടെ മരിച്ചു.
ഹൃദയത്തിന് നേരത്തേ അസുഖമുള്ള അരുണ്‍ കുഴഞ്ഞു വീണു മരിച്ചതാണെന്നായിരുന്നു ആദ്യം കരുതിയത്. അരുണിന്റെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് എസ്‌ഐ കേസ് അന്വേഷിച്ചു വരികയായിരുന്നു. അതിനിടെയാണ് കഴുത്തിലേറ്റ ക്ഷതം കാരണം ശ്വാസം മുട്ടിയാണ് അരുണ്‍ മരിച്ചതെന്ന പോസ്റ്റുമോര്‍ട്ടം റിപേ്പാര്‍ട്ട് ലഭിക്കുന്നത്.
അരുണിന്റെ മരണം കൊലപാതകമാണെന്ന് വ്യകതമായതോടെ ക്‌ളാസില്‍ വച്ച് അടിപിടിയുണ്ടാക്കിയ സഹപാഠിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഈ വിദ്യാര്‍ത്ഥി ഇപേ്പാള്‍ പത്താം ക്‌ളാസിലാണ് പഠിക്കുന്നത്. വിശദമായ അന്വേഷണത്തിനു ശേഷം പ്രതിയെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കുമെന്ന് സിഐ ആര്‍. ജോസ് പറഞ്ഞു.
സ്‌കൂള്‍ ഗ്രൗണ്ടിലുണ്ടായ തര്‍ക്കമാണ് ക്‌ളാസ് മുറിയില്‍ നടന്ന സംഘട്ടനത്തില്‍ കലാശിച്ചത്.
അടിപിടിക്കിടയില്‍ എങ്ങനെയോ മാരകമായ ക്ഷതം അരുണിനുണ്ടായതാകാമെന്നും നിലവില്‍ അന്വേഷണ ചുമതലയുള്ള സിഐ അറിയിച്ചു.

 

loading...

OTHER SECTIONS