മുട്ടിൽ അനാഥാലയത്തിലെ പീഡനം ;പ്രതിക്ക് 15 വർഷം തടവ്

By online desk .24 06 2020

imran-azhar


വയനാട് :വയനാട്ടിലെ മുട്ടിൽ അനാഥാലയത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡിപ്പിക്ക പെട്ട കേസിൽ പ്രതിക്ക് 15 വർഷം തടവും 70,000 രൂപ പിഴയും ശിക്ഷ. ഏഴ് പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ പീഡനത്തിനിരയായെന്നാണ് കേസ് . പെൺകുട്ടികൾ ഹോസ്റ്റലിലേക്ക് പോവും വഴി അവർ സമീപത്തെ കടയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം സംഭവം നടന്നത് 2017 മാർച്ചിലാണ്


11 കേസുകളിൽ ഒരെണ്ണത്തിലാണ് വിധി. വിളഞ്ഞിപ്പിലാക്കൽ നാസറിനാണ് കൽപ്പറ്റ പോക്സോ കോടതി ശിക്ഷ വിധിച്ചത്. വിചാരണ വേളയിൽ പെൺകുട്ടി മൊഴി മാറ്റിയെങ്കിലും ശാസ്ത്രീയ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ ശിക്ഷിക്കുകയായിരുന്നു.

 

OTHER SECTIONS