3500 രൂപ അക്കൗണ്ടിൽ കയറി ; കൂടുതൽ അറിയാൻ ലിങ്ക് തുറക്കുക .. ഒളിഞ്ഞിരിക്കുന്നത് വൻ തട്ടിപ്പ് ! മുന്നറിയിപ്പുമായി പോലീസ്

By online desk .20 10 2020

imran-azhar

 

കോഴിക്കോട്: പേടി എം വഴി 3500 രൂപ അക്കൗണ്ടിൽ കയറിയെന്നും കൂടുതൽ അറിയുന്നതിനായി ലിങ്ക് തുറക്കുക എന്നും പറഞ്ഞു അജ്ഞാത സന്ദേശങ്ങൾ ഫോണിലേക്കെത്തുന്നു. എന്നാൽ ഇത് ഭീകരമായ തട്ടിപ്പാണെന്നും ലിങ്ക് തുറന്നാൽ പണം പോവുമെന്നും കേരള പോലീസ് ചൂണ്ടിക്കാട്ടി. ഇത്തരത്തിലൊരു സന്ദേശം ദിവസങ്ങൾക്കകം നിരവധി പേർക്കാണ് വന്നത്. +91 7849821438 എന്ന നമ്പറിൽ നിന്നാണ് പലർക്കും സന്ദേശം വന്നിരുന്നത്.

 

തിരിച്ചു വിളിക്കുമ്പോൾ നമ്പർ സ്വിച്ച് ഓഫ് ആണ്. ഇതുമായി ബന്ധപ്പെട്ട പരാതികൾ കൂടുതലായി വന്നതോടെ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസും രംഗത്തെത്തി. അറിയാത്ത ആരും പണമയക്കുകയില്ല എന്ന ബോധം എല്ലാവര്ക്കും ഉണ്ടാവണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് പോലീസ് ആവശ്യപ്പെടുന്നത്.

OTHER SECTIONS