സുധേഷ് കുമാറിന്‌റെ പുത്രിക്കെതിരെ സാക്ഷി മൊഴി

By Kavitha J.20 Jun, 2018

imran-azhar

തിരുവനന്തപുരം പോലീസിനും മന്ത്രി സഭയ്ക്കും ഒരു പോലെ തലവേദന സൃഷ്ടിച്ച, ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍. പ്രഭാത നടത്തത്തിനുശേഷം എ.ഡി.ജി.പി.യുടെ ഭാര്യയും മകളും കയറിയ വാഹനം പെട്ടെന്നു നിര്‍ത്തുന്നതു കണ്ടെന്നും തുടര്‍ന്ന് റോഡില്‍നിന്നു ബഹളം കേട്ടെന്നുമാണ് കനകക്കുന്നില്‍ ജ്യൂസ് കട നടത്തുന്ന വൈശാഖ് മാധ്യമങ്ങളോട് പറഞ്ഞത്. ഇദ്ദേഹത്തിന്‌റെ മൊഴി, സംഭവം ദിവസം എ.ഡി.ജി.പി.യുടെ ഭാര്യയും മകളും ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നിലെത്തി എന്നതിനെ സ്ഥിരീകരിക്കുന്നു. അതുപോലെ തന്നെ അതേ സ്ഥലത്തു വാഹനം നിര്‍ത്തിയതിനും മൊഴി തെളിവാകുന്നു. ഗവാസ്‌കറുടെ പരാതി ശരി വെയ്ക്കുന്ന സാക്ഷി മൊഴി എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ക്കെതിരെയുള്ള തെളിവായാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. എ.സി.പി പ്രതാപന്റെ നേതൃത്വത്തില്‍ പൊലീസ് ശേഖരിച്ച ഈ മൊഴിയടങ്ങിയ കേസ് ഡയറി ക്രൈംബ്രാഞ്ചിനു കൈമാറി.