നെയ്യാറ്റിൻകരയിലെ ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ: ആണ്‍സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍

By sisira.10 01 2021

imran-azhar

 


തിരുവനന്തപുരം : നെയ്യാറ്റിന്‍കര അതിയന്നൂരില്‍ ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊടങ്ങാവിള സ്വദേശി ജോമോനാണ് പിടിയിലായത്.

 

സംഭവദിവസം പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് യുവാവുമായി വാക്കുതര്‍ക്കമുണ്ടായി. ശേഷം മുറിക്കുള്ളില്‍ കയറി കതകടച്ച് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

 

ഈ സമയം പെണ്‍കുട്ടിക്ക് പുറമേ സഹോദരി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. സഹോദരിയും, ജോമോനും ചേര്‍ന്ന് വാതില്‍ തകര്‍ത്താണ് പെണ്‍കുട്ടിയെ നെയ്യാറ്റിന്‍കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അവിടെ വച്ച് വൈകാതെ കുട്ടി മരിച്ചു.


പെണ്‍കുട്ടിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ജോമോന്‍ കടന്നുകളയുകയായിരുന്നു. പ്രതിയെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.

OTHER SECTIONS