പീഡനത്തിനിരയായ എട്ടു വയസ്സുകാരിയുടെ ചിത്രം പകര്‍ത്തി; നേഴ്‌സ് അറസ്റ്റില്‍

By Kavitha J.06 Jul, 2018

imran-azhar

ഇന്‍ഡോര്‍: ഇന്‍ഡോറിലെ മഹാരാജാ യശ്വന്ത്‌റാവു ആസ്പത്രിയിലെ നേഴ്‌സ് അറസ്റ്റില്‍. ആസ്പത്രിയിലെ മുതിര്‍ന്ന നേഴ്‌സായ രമാ കുഷ്വഹാ(50) ആണ് അറശ്റ്റിലായിരിക്കുന്നത്. മന്ദ്‌സൗര്‍ കൂട്ടബലാത്സംഗത്തിന്‌റെ ഇരയായ എട്ടു വയസ്സുകാരിയുടെ ചിത്രവും ആസ്പത്രി രേഖകളുടെ ചിത്രവും മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്തിട്ടുള്ള കുറ്റം. ഇവരെ ചോദ്യം ചെയ്തു വരികയാണ്, ആര്‍ക്കോ കൈമാറാനാണ് കുട്ടിയുടെ വിവരങ്ങള്‍ ശേഖരിച്ചതെന്നാണ് അനുമാനമെന്ന് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഹരിനാരായണാചാരി മിശ്ര പറഞ്ഞു. ഇവര്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ബലാത്സംഗക്കേസില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയിലാണ്. ജൂണ്‍ 26നായിരുന്നു സംഭവം നടന്നത്.