പത്തനംതിട്ടയില്‍ വയോധികയെ കൂട്ടമാനഭംഗത്തിനിരയാക്കി

By praveen prasannan.18 Jul, 2017

imran-azhar

അടൂര്‍: പത്തനംതിട്ട അടൂരില്‍ വയോധിക കൂട്ടമാനഭംഗത്തിനിരയായി. ഒറ്റയ്ക്ക് താമസിച്ചിരുന്ന അറുപത്തിയഞ്ചുകാരിയാണ് ആക്രമണത്തിനിരയായത്.

മൂന്ന് പേര്‍ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.സംഭവം ശനിയാഴ്ചയാണ് നടന്നത്.

ശരീരത്തില്‍ മുറിവുകളുമായി ആശുപത്രിയില്‍ വൃദ്ധ ചികില്‍സ തേടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പീഡിപ്പിച്ചവരെ തിരിച്ചറിയാമെന്ന് വൃദ്ധ പറഞ്ഞു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

OTHER SECTIONS