മുറ്റിച്ചൂര്‍ നിധില്‍ വധക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

By Sooraj Surendran.19 10 2020

imran-azhar

 

 

തൃശൂർ: തൃശ്ശൂര്‍ മുറ്റിച്ചൂര്‍ നിധില്‍ വധക്കേസില്‍ ഒരാള്ളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍പ്പ് ഊരകം സ്വദേശി കരിപ്പാംകുളം വീട്ടില്‍ നിഷാദിനെയാണ് (28) അന്വേഷണ സംഘം പിടികൂടിയത്. ഇതോടെ നിധില്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. നിധിലിനെ കൊലപ്പെടുത്തിയവർക്ക് ഒളിവിൽ പോകാനും, താമസസൗകര്യവും ഒരുക്കി കൊടുത്തത് ഇപ്പോൾ അറസ്റ്റിലായ നിഷാദ് ആണ്. കഴിഞ്ഞ പത്താം തീയതിയാണ് കാറിലെത്തിയ സംഘം നിധിലിനെ കൂട്ടം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സനല്‍, ശ്രീരാഗ്, അനുരാഗ്, സായിഷ്, അഖില്‍, യി. നേരത്തെ സനല്‍, ശ്രീരാഗ്, അനുരാഗ്, സായിഷ്, അഖില്‍ എന്നിവരെയും സംരക്ഷണം ഒരുക്കിയ സന്ദീപ്, ധനേഷ് പ്രിജിത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

OTHER SECTIONS